ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം
ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം
സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെയും 100 ദിന കർമ്മപരിപാടിയുടെയും ഭാഗമായും നീലേശ്വരം റേഞ്ച് പരിധിയിലെ പടന്ന ഗ്രാമ പഞ്ചായത്തിലെ വാർഡ്- 12( അരി വിരുത്തി - മാച്ചിക്കാട്),വാർഡ്- 16 ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം ഇന്ന് (16.09.2026) ചേർന്നു. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) വി.ബാബു ജനജാഗ്രതാ കമ്മിറ്റി അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. യോഗത്തിൽ ഹോസ്ദുർഗ്ഗ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അബ്ദുൾ സലാം.കെ.പി ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു . . രണ്ടു യോഗങ്ങളിലുമായി 90 ഓളം ആളുകളും പങ്കെടുത്തു.