പടന്ന ഗ്രാമപഞ്ചായത്ത് സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

July 20, 2026

 കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി ഉൽപാദനയജ്ഞം പദ്ധതിയുടെ ഭാഗമായി പടന്ന ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽനിന്ന് ഹൈബ്രിഡ് പച്ചക്കറി തൈകൾ കർഷകർക്ക് വിതരണം ചെയ്തു.വഴുതന തക്കാളി,പച്ചമുളക്, വെണ്ട തുടങ്ങിയവയുടെ ഹൈബ്രിഡ്  തൈകളാണ് വിതരണം ചെയ്തത്.പടന്ന ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സുബൈദ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് സുധാകരൻ പി പി അധ്യക്ഷനായിരുന്നു.കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺകെ.അസിനാർകുഞ്ഞി ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുഞ്ഞബ്‌ദുള്ള വി.കെ., ജമീല. കെ. കെ., സമീറ. ഏ. ജി.,കൃഷി അസിസ്‌റ്റൻ്റുമാരായ കപിൽ പി പി, ദീപ്‌തി. പി. പി, എന്നിവർ സംസാരിച്ചു.

HYBRID