Kasaragod District
ലാപ് ടോപ്പ് വിതരണം

പടന്ന ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു.
​വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി പി.വി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസിനാർ കുഞ്ഞി കെ, ജനപ്രതിനിധികളായ രാജൻ സി.വി, പവിത്രൻ പയനി, താജുദ്ദീൻ പി.കെ എന്നിവർ ആശംസകൾ നേർന്നു.

​സ്കൂൾ പ്രവൃത്തിദിനമായതിനാൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ രക്ഷിതാക്കളാണ് ലാപ്ടോപ്പുകൾ ഏറ്റുവാങ്ങിയത്.
​മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ഡിജിറ്റൽ പഠനത്തിനും ഈ പദ്ധതി ഏറെ സഹായകമാകും. ഫിഷറീസ് വകുപ്പ് പ്രതിനിധി ഷിബിന എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ലാപ് ടോപ്പ് വിതരണം