Kasaragod District
വാർഡ് 12 അങ്കണവാടി കെട്ടിട നിർമാണം അടിയന്തരമായി ആരംഭിക്കണം: ജില്ലാ കളക്ടർക്ക് നിവേദനം നൽകി

May 19, 2026

വാർഡ് 12-ൽ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമാണ പ്രവൃത്തികൾ വൈകുന്നതിൽ ആശങ്കയറിയിച്ചും, പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. സുബൈദ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

പുതിയ അങ്കണവാടി കെട്ടിടത്തിൻ്റ നിർമാണം വൈകുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തെയും പഠനാന്തരീക്ഷത്തെയും ബാധിക്കുന്നുണ്ട്.
അങ്കണവാടിയുടെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ടുകളും അനുമതികളും വേഗത്തിലാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന്നും
​നിലവിലെ തടസ്സങ്ങൾ നീക്കി കെട്ടിട നിർമാണം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് നിവേദനത്തിലൂടെ  ആവശ്യപ്പെട്ടു

നിവേദനം