കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/
തൂഫാൻ 2.0

ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പടന്ന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ സംഘടിപ്പിച്ചു. തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ ഗ്രാമസഭ, ജനജാഗ്രതാ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓരോ വാർഡിലും ജനകീയ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സി. സുബൈദ പരിപാടി തൂറഫാൻപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ചന്ദ്രേര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സതീഷ് വി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിപാടിയിൽ പടന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിതിൻ എസ്. ഹരി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൈരളി പി., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വി. അശ്വതി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. അസിനാർ കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു.
ലഹരിയുടെ വ്യാപനത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും, യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.
‘ഓരോ വാർഡിലും ജനകീയ പങ്കാളിത്തം’ എന്ന ആശയത്തോടെ തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ ഗ്രാമസഭ, ജനജാഗ്രതാ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി പടന്ന പഞ്ചായത്തിൽ 12 മാസത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകും.

തൂഫാൻ 2.0