" പെൻഷൻ മസ്റ്ററിംഗ് - അവസാന തീയതി സെപ്തംബർ 30......." "വസ്തു നികുതി സമയബന്ധിതമായി അടക്കുക "..............., "മാലിന്യം വലിച്ചെറിയാതിരിക്കുക........പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങളിൽ പങ്കാളികളാകൂ ".......................................
സ്വാതന്ത്ര്യ ദിനാഘോഷം

August 17, 2026

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം പടന്ന ഗ്രാമ പഞ്ചായത്ത് സമുചിതമായി ആചരിച്ചു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയും
അതിനുപിന്നിലെ ചരിത്രത്തെയും കുറിച്ച്
നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കേണ്ട സന്ദർഭമാണിത്.
അനേകം മനുഷ്യരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമുണ്ട് നമ്മുടെ സ്വാതന്ത്യത്തിന്. രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ ചൂഷണം ചെയ്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആയുധശക്തിക്ക് മുന്നിൽ മനോധൈര്യം കൈവിടാതെ പൊരുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തം വീണ് ചുവന്ന മണ്ണിലാണ് നാം ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.
സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ പതറാതെ, മുട്ടുമടക്കാതെ, മാപ്പെഴുതി കൊടുക്കാതെ പോരാടി നേടിയ സ്വാതന്ത്ര്യമാണിത്. അതുകൊണ്ടുതന്നെ ഈ സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്.

ഗാന്ധിജി മുന്നോട്ടുവച്ച ഗ്രാമസ്വരാജ് എന്ന ആശയം കേരളം ഒരു പരിധിവരെ യാഥാർഥ്യമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തവും അധികാര വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
വിവേചനങ്ങളില്ലാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന, എല്ലാവർക്കും തുല്യ അവകാശവും അവസരവും ഉറപ്പാക്കുന്ന, നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന ഒരു ഇന്ത്യയെയാണ് നാം സ്വപ്നം കാണേണ്ടത്.

ഭരണഘടനയെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സാമൂഹിക നീതിയെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുമ്പോഴാണ് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തോട് നാം യഥാർഥത്തിൽ നീതി പുലർത്തുന്നത്.
സ്വാതന്ത്ര്യം സംരക്ഷിക്കാം.
ജനാധിപത്യ ഇന്ത്യയെ കൂടുതൽ ശക്തമാക്കാം.

ജയ് ഹിന്ദ്...

പി.സി സുബൈദ
പ്രസിഡൻ്റ്,
പടന്ന ഗ്രാമപഞ്ചായത്ത്'

സ്വാതന്ത്ര്യ ദിനാഘോഷം