കേരളോത്സവം 2026 ഓൺലൈൻ രെജിസ്ട്രേഷൻ -https://keralotsavam.com/
വിമുക്തി കാസർഗോഡ് ഡിവിഷൻ നീലേശ്വരം റെയ്ഞ്ച്

September 16, 2026

സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെയും 100 ദിന കർമ്മപരിപാടിയുടെയും ഭാഗമായും നീലേശ്വരം റേഞ്ച് പരിധിയിലെ പടന്ന ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ( തെക്കേക്കാട് )ലഹരിവിരുദ്ധ  ജനജാഗ്രത സമിതി യോഗം ജനകീയ ആരോഗ്യ കേന്ദ്രം, തെക്കേക്കാട്ടിൽവെച്ച് ഇന്ന് (10.09.2026) പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ ശ്രീമതി. പി.സി സുബൈദയുടെ അദ്ധ്യക്ഷതയിൽ  ചേർന്നു. പ്രിവന്റീവ്  ഓഫീസർ (ഗ്രേഡ്‌ )വി.ബാബു സ്വാഗതം ആശംസിച്ചു. വിമുക്തി മെന്റർ ചാൾസ് ജോസ് ജനജാഗ്രതാ കമ്മിറ്റി അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു. യോഗത്തിൽ 25 - ഓളം ആളുകളും പങ്കെടുത്തു.

vimukthi