നിർമ്മലം പുതുയുഗം
October 24, 2026
പടന്ന ഗ്രാമപഞ്ചായത്ത് നിർമ്മലം പുതുയുഗം ശുചിത്വ ക്യാംപയിൻ
ഹരിത കർമ സേന അംഗങ്ങളെ ആദരിക്കുകയും ബാഗ് കൊടുക്കുകയും ചെയ്തു. ഇതേ തുടര്ന്ന് ശുചിത്വ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി സി സുബൈദ, വൈസ് പ്രസിഡൻറ് പി പി സുധാകരൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി കൈരളി, പി വി അശ്വതി, കെ അസ്സിനാർ കുഞ്ഞി , വാർഡ് മെമ്പർമാർ , ഹെൽത്ത് ഇൻസ്പെക്ടർ രജിഷ എന്നിവരോടൊപ്പം ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുത്തു.