" പെൻഷൻ മസ്റ്ററിംഗ് - അവസാന തീയതി സെപ്തംബർ 30......." "വസ്തു നികുതി സമയബന്ധിതമായി അടക്കുക "..............., "മാലിന്യം വലിച്ചെറിയാതിരിക്കുക........പഞ്ചായത്തിന്റെ വികസന പ്രവർത്തങ്ങളിൽ പങ്കാളികളാകൂ ".......................................

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ...

പി സി സുബൈദ

പ്രസിഡൻ്റ്

പി പി സുധാകരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കൈരളി പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അസ്സിനാർ കുഞ്ഞി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വതി പി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിതിൻ എസ് ഹരി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പടന്ന ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ📍 സ്ഥലംപടന്ന ഗ്രാമപഞ്ചായത്ത്🏘️ വാർഡുകൾ16🏛️ നിയമസഭാ മണ്ഡലംതൃക്കരിപ്പൂർ🏢 ലോകസഭ മണ്ഡലംകാസറഗോഡ്🌿 വില്ലേജുകൾഉദിനൂർ, പടന്ന👥 ആകെ ജനസംഖ്യ (2011)21,009📐 വിസ്തീർണം13.06 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പടന്നയും ഉദിനൂരും ചേര്‍ന്ന് രൂപീകൃതമായ പടന്ന ഗ്രാമപഞ്ചായത്ത് പഴയ മദ്രാസ് സംസ്ഥാനത്തിലെ തെക്കന്‍ കര്‍ണാടകത്തിന്റെ ഭാഗമായിരുന്നു. ചരിത്രപരമായും സാംസ്‌കാരികമായും സമ്പന്നമായ ഈ പ്രദേശം ചിറക്കല്‍ രാജാവിന്റെ അധീനതയിലായിരുന്നു; പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് പ്രത്യേക പട്ടേലര്‍മാര്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ ഇവിടെ ക്ഷേത്രങ്ങള്‍, ജുമാഅത്ത് പള്ളികള്‍, മദ്റസകള്‍, കലാരൂപങ്ങള്‍ എന്നിവ സമൂഹജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. കൃഷി, മത്സ്യബന്ധനം, ജലഗതാഗതം, വ്യാപാരം എന്നിവയാണ് പ്രദേശത്തിന്റെ പ്രധാന ഉപജീവന മാര്‍ഗങ്ങളും സാമ്പത്തിക അടിത്തറയും. ഉദിനൂര്‍ കോവിലകം (കൂലോം), പടന്ന വലിയ ജുമാഅത്ത് പള്ളി, പരമ്പരാഗത ഉത്സവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഇന്നും ഈ നാടിന്റെ പൈതൃകവും സാംസ്‌കാരിക സമന്വയവും പ്രതിഫലിപ്പിക്കുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 24, 2026

സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം പടന്ന ഗ്രാമ പഞ്ചായത്ത് സമുചിതമായി ആചരിച്ചു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയുംഅതിനുപിന്നിലെ ചരിത്രത്തെയും കുറിച്ച്നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കേണ്ട സന്ദർഭമാണിത്.അനേകം മനുഷ്യരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും...

കൂടുതൽ വായിക്കുക