ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പടന്നയും ഉദിനൂരും ചേര്‍ന്ന് രൂപീകൃതമായ പടന്ന ഗ്രാമപഞ്ചായത്ത് പഴയ മദ്രാസ് സംസ്ഥാനത്തിലെ തെക്കന്‍ കര്‍ണാടകത്തിന്റെ ഭാഗമായിരുന്നു. ചരിത്രപരമായും സാംസ്കാരികമായും സമ്പന്നമായ ഈ പ്രദേശം ചിറക്കല്‍ രാജാവിന്റെ അധീനതയിലായിരുന്നു; പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് പ്രത്യേക പട്ടേലര്‍മാര്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായ ഇവിടെ ക്ഷേത്രങ്ങള്‍, ജുമാഅത്ത് പള്ളികള്‍, മദ്റസകള്‍, കലാരൂപങ്ങള്‍ എന്നിവ സമൂഹജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. കൃഷി, മത്സ്യബന്ധനം, ജലഗതാഗതം, വ്യാപാരം എന്നിവയാണ് പ്രദേശത്തിന്റെ പ്രധാന ഉപജീവന മാര്‍ഗങ്ങളും സാമ്പത്തിക അടിത്തറയും. ഉദിനൂര്‍ കോവിലകം (കൂലോം), പടന്ന വലിയ ജുമാഅത്ത് പള്ളി, പരമ്പരാഗത ഉത്സവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഇന്നും ഈ നാടിന്റെ പൈതൃകവും സാംസ്കാരിക സമന്വയവും പ്രതിഫലിപ്പിക്കുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 30, 2026
മിനിമാസ് ലൈറ്റുകളുടെ റിപ്പേറിംഗ് പ്രവർത്തിക്ക് കിനാത്തിലിൽ തുടക്കം
മാസങ്ങളായി തകരാറിലായ പഞ്ചായത്തിലെ മുഴുവൻ ഗ്യാരണ്ടിപിരിഡ് കഴിഞ്ഞ മിനിമാസ് ലൈറ്റുകളും പ്രവർത്തന സജ്ജമാക്കും. റിപ്പയറിംഗ് പ്രവർത്തനം കിനാത്തിൽ നിന്ന് തുടക്കം കുറിച്ചു. നിലവിൽആറ് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ്റി അൻപത് രൂപയാണ് പദ്ധതിയുടെ ഭാഗമായിട്ട് റിപ്പേറിങ്ങിന് വേണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
നിർമ്മലം പുതുയുഗം
October 24, 2026
ലഹരി മുക്ത പടന്നക്കായി കൂട്ടയോട്ടം
October 3, 2026
ലഹരിക്കെതിരെ- ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
ലഹരിവിരുദ്ധ ജനജാഗ്രത സമിതി യോഗം
September 24, 2026
വിമുക്തി കാസർഗോഡ് ഡിവിഷൻ നീലേശ്വരം റെയ്ഞ്ച്
September 16, 2026